സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു

Published : Dec 05, 2025, 08:50 AM IST
School bus accident

Synopsis

പാലാ - പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. ശബരിമല തീർത്ഥാടകരുടെ ബസ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

കോട്ടയം: കോട്ടയം പൊൻകുന്നത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ - പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. ശബരിമല തീർത്ഥാടകരുടെ ബസ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 4 കുട്ടികളും ആയയും മാത്രമാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്
പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ