
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 വാർഷിക ദിനാഘോഷത്തിൽ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പേട്ട ഗവ. ബോയ്സ് ഹൈസ്കൂളും വഞ്ചിയൂർ ഗവ. ഹൈസ്കൂൾ സംയുക്തമായി " ഈരില " എന്ന പേരിൽ ഭിന്നശേഷി കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീമതി ലേഖ കെ പതാക ഉയർത്തി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംയുക്ത ഘോഷയാത്ര സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. ബി ശ്രീകുമാരൻ ഉദ്ഘടാനം ചെയ്തു. പിടിഎം പ്രസിഡന്റ് ശ്രീമതി ബിന്ദു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലേഖ. കെ , സ്കൂൾ ഹെഡ്ശ്രീ മിസ്ട്രസ് ഗീത, അനൂപ്, പരിശീലകൻ ഇസ്മായിൽ, ലയൺസ് ജില്ലാ വൈസ് ഗവർണർ ജയകുമാർ, ഹരികുമാർ, സവിത സന്ദീപ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലയൺസ് ക്ലബ് കുട്ടികൾക്കായി സ്നേഹ വിരുന്നൊരുക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam