ഇരിട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം, വാഹനത്തിൽ 34 കുട്ടികൾ

Published : Nov 09, 2022, 11:45 AM ISTUpdated : Nov 09, 2022, 11:57 AM IST
ഇരിട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം, വാഹനത്തിൽ 34 കുട്ടികൾ

Synopsis

രാവിലെ 9.45 ഓടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാൻ അപകടത്തിൽ പെട്ടത്.

കണ്ണൂർ : കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിൻ്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാൻ അപകടത്തിൽ പെട്ടത്. ശ്രീകണ്ഠാപുരം - ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തിൽ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 30 കുട്ടികൾക്ക് ചെറിയ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവർ ഇപ്പോൾ ആശുപത്രി വിട്ടു. വാൻ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

Read More : വാളയാറിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായി

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു