
തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെ എസ് ആർ ടി സി ബസിന് (ksrtc bus) പിന്നിൽ സ്കൂട്ടർ ഇടിച്ച് (scooter accident) അച്ഛനും (father) മകനും (son) ദാരുണാന്ത്യം (death). സ്കൂട്ടർ യാത്രക്കാരായ തിരുവനന്തപുരം സ്വദേശികളായ രാജേഷും അഞ്ചു വയസ്സുള്ള മകൻ ഋതിക്കുമാണ് മരിച്ചത്.
ഇവർക്ക് ഒപ്പമുണ്ടായിരുന്നു രാജേഷിന്റെ ഭാര്യ സുജിത ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കിളിമാനൂരിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചത്. തലസ്ഥാനത്തെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. എല്ലാവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
READ MORE Ansi Kabeer | മോഡലുകളുടെ മരണം; കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പരിശോധന
READ MORE കൂട്ടുകാരന്‍റെ അപകടമരണം, ഉള്ളതെല്ലാം വിറ്റ് സൗജന്യ ഹെല്‍മറ്റുകളുമായി യുവാവ്, ചെലവ് രണ്ടുകോടി!
READ MOREHospital Fire| ഭോപ്പാലിൽ ആശുപത്രിയിൽ തീപിടുത്തം, നാല് നവജാത ശിശുക്കൾ മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam