ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു

Published : Aug 26, 2021, 12:21 PM IST
ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു

Synopsis

ഭിന്നശേഷിക്കാരനായ അജിത്തിന്റെ ജീവനോപാധിയായിരുന്നു ഈ സ്‌കൂട്ടര്‍. രണ്ടു ദിവസം മുമ്പ് തറക്കക്കണ്ടി മുക്കില്‍ ബോംബ് സ്‌ഫോടനം നടത്തിയും അജ്ഞാതര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു  

നാദാപുരം: കുമ്മങ്കോട് ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്റെ വാഹനം തീയിട്ട് നശിപ്പിച്ച നിലയില്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിപിഎം കുമ്മങ്കോട് ബ്രാഞ്ച് അംഗവും ആര്‍ആര്‍ടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് കത്തിച്ചത്.  ഭിന്നശേഷിക്കാരനായ അജിത്തിന്റെ ജീവനോപാധിയായിരുന്നു ഈ സ്‌കൂട്ടര്‍.

രണ്ടു ദിവസം മുമ്പ് തറക്കക്കണ്ടി മുക്കില്‍ ബോംബ് സ്‌ഫോടനം നടത്തിയും അജ്ഞാതര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പ്രദേശത്ത് സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. നാദാപുരം ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു
മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്