ഇടുക്കി ഡാം സുരക്ഷിതം; വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Published : Sep 12, 2023, 07:27 PM ISTUpdated : Sep 12, 2023, 07:30 PM IST
ഇടുക്കി ഡാം സുരക്ഷിതം; വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Synopsis

ഡാമിന്റെ അതീവ സുരക്ഷാ മേഖലയിൽ കയറിയ ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും.

ഇടുക്കി: ചെറുതോണി അണക്കെട്ട് പൂർണ്ണ സുരക്ഷിതമെന്ന് ഡാം സേഫ്റ്റി അധികൃതർ. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്നു പ്രതികരണം. ഡാമിന്റെ അതീവ സുരക്ഷാ മേഖലയിൽ കയറിയ ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും.

ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സന്ദർശക പാസ് എടുത്ത് ഡാമിൽ കയറി 11 ഇടങ്ങളിൽ താഴിട്ട് പൂട്ടിയത്. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമികമായി പരിശോധന നടത്തി. ഇതിനുശേഷമുള്ള വിശദമായി പരിശോധനയാണ് ഇന്ന് നടന്നത്. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ.

കേരളത്തിൽ വീണ്ടും നിപ, കോഴിക്കോട്ട് മരിച്ച രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്ക് വേണ്ടി പൊലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. തിരികെ എത്തിക്കാനുള്ള ശ്രമവും പൊലീസ് തുടങ്ങി. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും.

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു