സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ ഉടൻ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോഴിക്കോട് മരിച്ച രണ്ട് പേർക്ക് പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥിതി വിലയിരുത്താൻ കേന്ദ്ര സംഘത്തെ ഉടൻ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

എന്നാൽ കേന്ദ്രത്തിന്റെ സ്ഥിരീകരണം കേരളം തള്ളി. നിലവിൽ കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി അറിയിപ്പൊന്നും വൈറോളജി ലാബിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ മരിച്ച രണ്ട് പേർക്ക് നിപ സംശയിക്കുന്നതായും വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് ശ്രവം അയച്ചതായും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് തെറ്റിധരിക്കപ്പെട്ടതാകാമെന്നും നിപ വൈറസ് സ്ഥിരീകരണത്തെ കുറിച്ച് വൈറോളജി ലാബിൽ നിന്നും പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും വീണാ വിജയൻ അറിയിച്ചു.

read more സമ്പർക്ക പട്ടികയിൽ 75 പേർ, 16 ടീമുകൾ രൂപീകരിച്ചു; ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി

2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ 28 ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച ഇയാൾ രണ്ട് ദിവസത്തിന് ശേഷം ഇവിടെ വെച്ച് മരിക്കുകയായിരുന്നു. 

read more എന്താണ് നിപ വൈറസ്? ലക്ഷണങ്ങൾ എന്തെല്ലാം?

ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40 കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏറെ വൈകും മുമ്പെ ഇയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു. തുടർന്നാണ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പ് ഇന്നലെ രാത്രി തന്നെ ജാഗ്രത നിർദേശമിറക്കിയിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോടെത്തിയ ആരോഗ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 

ASIANET NEWS