Fuel Price Hike |'എണ്ണയൊഴിക്കാതെ കരിന്തിരി കൊളുത്തി'; ഇന്ധനവില വർധനവിനെതിരെ ഒറ്റയാൾ പ്രതിഷേധം

Published : Nov 03, 2021, 08:18 PM IST
Fuel Price Hike |'എണ്ണയൊഴിക്കാതെ കരിന്തിരി കൊളുത്തി'; ഇന്ധനവില വർധനവിനെതിരെ ഒറ്റയാൾ പ്രതിഷേധം

Synopsis

ദിനംപ്രതി വർദ്ധിയ്ക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഒറ്റയാൾ പ്രതിഷേധം. 

ചേർത്തല: ദിനംപ്രതി വർദ്ധിയ്ക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഒറ്റയാൾ പ്രതിഷേധം. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇതിനു മുമ്പും പലവട്ടം ഒറ്റയാൾ പ്രതിഷേധമുയര്‍ത്തിയ കരപ്പുറം രാജശേഖരനാണ് ചേർത്തല പ്രധാന പോസ്റ്റോഫീസിന് മുന്നിൽ നിലവിളക്കിൽ കരിന്തിരി കൊളുത്തി പ്രതീകാത്മക പ്രതിഷേധം നടത്തിയത്. 

പോസ്റ്റ് ഓഫീസിന് മുന്നിലെ തപാൽ പെട്ടിക്ക് സമീപം തൂശനിലയിട്ട് അഞ്ച് തിരിയിട്ട നിലവിളക്ക് സ്ഥാപിച്ച് എണ്ണയൊഴിക്കാതെ ദീപംകൊളുത്തി. രാജ്യം ദീപാവലി ആഘോഷിക്കുന്നത് സാഹചര്യത്തിലാണ് നിലവിളക്കും ദീപവും പ്രതിഷേധത്തിന് ഉപായമാക്കിയതെന്ന് സാംസ്കാരിക പ്രവർത്തകനും ഡ്രൈവിങ് സ്കൂൾ ഉടമയുമായ രാജശേഖരൻ പറഞ്ഞു. 

Fuel Price| ഇന്ധന വില വർധന: പരസ്പരം പഴിചാരി സർക്കാരും പ്രതിപക്ഷവും; സഭയിൽ ശക്തമായ വാദപ്രതിവാദം

എണ്ണയൊഴിക്കാതെ കൊളുത്തിയ ദീപം പൊടുന്നനെ എരിഞ്ഞടങ്ങുന്നതും കറുത്തപുക ഉയരുന്നതും രാജ്യത്തിന്റെയും ജനതയുടെയും ദൈന്യതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരിന്തിരി കത്തിയ നിലവിളക്ക് സാക്ഷിയാക്കി നാമജപവും പ്രതിഷേധത്തിന്റെ ഭാഗമായി. വേറിട്ട പ്രതിഷേധം വീക്ഷിക്കാൻ സ്ഥലത്ത് നിരവധിയാളുകൾ എത്തി.

Fuel Price Hike| കേരളത്തിൽ മണ്ണെണ്ണ വില കുത്തനെ കൂട്ടി; നീക്കം പെട്രോൾ-ഡീസൽ വിലയിൽ ജനം പൊറുതിമുട്ടിയിരിക്കെ

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും