മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പോലീസ് പിടിയിൽ

Web Desk   | Asianet News
Published : Nov 09, 2021, 06:53 AM IST
മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പോലീസ് പിടിയിൽ

Synopsis

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫും ഹരിപ്പാട് പോലീസും ചേർന്നാണ് ഡാണാപ്പടി മംഗല്യ റിസോട്ടിൽ മുറിയെടുത്ത് വിൽപ്പന നടത്തിക്കൊണ്ടിരിക്കവേയാണ് തിങ്കളാഴ്ച പുലർച്ചെ പ്രതികളെ പിടികൂടിയത്. 

ഹരിപ്പാട്: മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പോലീസ് പിടിയിൽ. മുതുകുളം അപ്സരസ്സിൽ പ്രണവ് (24 ), കൃഷ്ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട് തട്ടാശ്ശേരിൽ ശ്രാവൺ (23 ), മുതുകുളം ഓയൂ നിവാസിൽ അക്ഷയ് (24 ), ആറാട്ടുപുഴ ഉച്ചരിചിറയിൽ സച്ചിൻ( 23 ), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻ മഠത്തിൽ രഘുരാമൻ (24) എന്നിവരാണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ( എംഡിഎംഎ ) 50 ഗ്രാം ആണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. 
'
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫും ഹരിപ്പാട് പോലീസും ചേർന്നാണ് ഡാണാപ്പടി മംഗല്യ റിസോട്ടിൽ മുറിയെടുത്ത് വിൽപ്പന നടത്തിക്കൊണ്ടിരിക്കവേയാണ് തിങ്കളാഴ്ച പുലർച്ചെ പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നു. ഗ്രാമിന് 3000 മുതൽ 5000 രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൾ മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന കാറും സ്കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

ജില്ലാപോലീസ് മേധാവി ജെയ്ദേവ് ജി ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം. ആർ ബിനുകുമാറിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടിമും ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ ബിജു വി നായർ, സബ് ഇൻസ്പെക്ടർ ഗിരീഷ്, എസ് ഐ ഉദയൻ സീനിയർ സിപിഒ മാരായ സുരേഷ്, റെജി, സിപിഒ മാരായ നിഷാദ്, സിജു,രതീഷ് ബാബു, ഡാൻസാഫ് എസ് ഐ ഇല്യാസ്, എ എസ് ഐ സന്തോഷ്,സിപിഒ മാരായ ഹരികൃഷ്ണൻ,ഷാഫി എന്നിവരടങ്ങുന്ന സംഘംമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം