തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം; എസ്എഫ്ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Published : Mar 16, 2022, 12:00 AM ISTUpdated : Mar 16, 2022, 01:17 AM IST
തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം; എസ്എഫ്ഐ- കെഎസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Synopsis

 രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ ( Thiruvananthapuram Law College) സംഘര്‍ഷം. എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി (SFI - KSU Clash). സംഭവത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read :  'ബസ് കൺസെഷൻ ഔദാര്യമല്ല, അവകാശം'; രണ്ട് രൂപ കണ്‍സെഷന്‍ നാണക്കേടെന്ന് പറഞ്ഞ മന്ത്രിക്കെതിരെ എസ്എഫ്ഐ

Also Read : കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ എസ് എഫ്‌ ഐ-കെ എസ് യു സംഘര്‍ഷം,പെണ്‍കുട്ടികളടക്കം ഇരുപതോളം പേര്‍ക്ക് പരിക്ക്

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ അച്ഛന് പത്തുവർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയ കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ. ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ .ഇജാസാണ് ശിക്ഷ വിധിച്ചത്. 

2017-ലാണ് കേസിന് ആസ്പദമായ സംഭവം. ഇരയായ പെൺകുട്ടിയുടെ അമ്മ മാനസിക രോഗിയും വികലാംഗയുമാണ്. ആറാം ക്ലാസ് മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ട ബന്ധു കൂടിയായ പൊതുപ്രവ‍ർത്തകയാണ് പീഡനം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും. 

10 വർഷം കഠിന തടവ് കൂടാതെ ഒന്നര ലക്ഷം രൂപ പിഴയും കൂടി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. കുട്ടിയുടെ അതിജീവനത്തിനും പുനരധിവാസത്തിനും ജില്ലാ നിയമസഹായ കേന്ദ്രത്തെ കോടതി ചുമതലപ്പെടുത്തി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ  എസ് സീമ ഹാജരായി.

Also Read : കടയ്ക്കലിൽ ഉത്സവത്തിരക്കിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

Also Read : പതിനെട്ടുകാരനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു