കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന തിരുവാതിര ഉൽസവത്തിനിടെ വിപിൻ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി.

കൊല്ലം: കൊല്ലം കടയ്ക്കലിൽ തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ.
അന്വേഷണത്തിനായി പോയ പൊലീസുദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചിരുന്നു. കടയ്ക്കൽ പന്തളം മുക്ക് സ്വദേശി കിട്ടു എന്ന് വിളിക്കുന്ന വിപിനാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന തിരുവാതിര ഉൽസവത്തിനിടെ വിപിൻ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി. ശല്യം രൂക്ഷമായതോടെ സ്ത്രീകൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ സമീപിച്ചു. പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെയും വിപിൻ ആക്രമിച്ചു. പൊലീസുദ്യോഗസ്ഥന്റെ കാലിന് ഗുരുതര പരുക്കേറ്റു. പിന്നീട് കൂടുതൽ പൊലീസ് എത്തി വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ അച്ഛന് പത്തുവർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയ കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ. ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ .ഇജാസാണ് ശിക്ഷ വിധിച്ചത്. 

2017-ലാണ് കേസിന് ആസ്പദമായ സംഭവം. ഇരയായ പെൺകുട്ടിയുടെ അമ്മ മാനസിക രോഗിയും വികലാംഗയുമാണ്. ആറാം ക്ലാസ് മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ട ബന്ധു കൂടിയായ പൊതുപ്രവ‍ർത്തകയാണ് പീഡനം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും. 

10 വർഷം കഠിന തടവ് കൂടാതെ ഒന്നര ലക്ഷം രൂപ പിഴയും കൂടി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. കുട്ടിയുടെ അതിജീവനത്തിനും പുനരധിവാസത്തിനും ജില്ലാ നിയമസഹായ കേന്ദ്രത്തെ കോടതി ചുമതലപ്പെടുത്തി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി