നോവായി ഹമീൻ; കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ അപകടം, 6 വയസ്സുകാരൻ എർത്ത് വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Published : Apr 09, 2025, 08:03 AM IST
നോവായി ഹമീൻ; കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ അപകടം, 6 വയസ്സുകാരൻ എർത്ത് വയറിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Synopsis

അമ്മവീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം

മാവേലിക്കര: അമ്മ വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ (6) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്‍റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീൻ. വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുക്കാനായില്ല. 

എര്‍ത്ത് വയറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി സെക്‌ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സോക്കറ്റിലെ ഷോർട്ട് സർക്യൂട്ട് മൂലം ലൈവ് വയറിൽ നിന്ന് എർത്തിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന് വൈദ്യുതി ബോർഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. ഹാമിനും സഹോദരിയും ഒരാഴ്ച മുൻപാണ് അമ്മ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയത്.

കോളജിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു; തീരാനോവായി വർഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ