മിന്നൽ പോലെ ഉദ്യോഗസ്ഥരെത്തിയപ്പോൾ ഞെട്ടൽ, ജ്യൂസ് സ്റ്റാളുകളും ഷവര്‍മ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പരിശോധന; 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Published : Jun 21, 2026, 08:08 AM IST
shawarma center inspection

Synopsis

കോഴിക്കോട് ജില്ലയിലെ രാത്രികാല തട്ടുകടകളിലും ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 84 സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലായി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും 36 എണ്ണത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട്: ജില്ലയില്‍ രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. രണ്ട് സ്‌ക്വാഡുകളായി 84 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 സ്ഥാപനങ്ങള്‍ക്ക് പിഴയിടുകയും വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ലാബ് പരിശോധനക്കായി 30 സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണര്‍ ബിബി മാത്യു അറിയിച്ചു.

സ്ഥാപനങ്ങള്‍ക്കുള്ള പ്രധാന നിര്‍ദേശങ്ങള്‍

*പാചകത്തിനും പാത്രം കഴുകുന്നതിനും ശുദ്ധവും സുരക്ഷിതവുമായ വെള്ളം മാത്രം ഉപയോഗിക്കുക.

*ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യക്തിഗത ശുചിത്വം പാലിക്കണം.

*കൈ കഴുകാന്‍ സോപ്പ്/സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ നിര്‍ബന്ധമായും ഉപയോഗിക്കണം.

*പാകം ചെയ്ത ഭക്ഷണവും പച്ചവസ്തുക്കളും വേര്‍തിരിച്ച് സൂക്ഷിക്കണം.

*ഭക്ഷ്യവസ്തുക്കള്‍ പൊടി, പുക, കീടങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷിക്കുന്ന രീതിയില്‍ മൂടി സൂക്ഷിക്കണം.

*മാലിന്യ നിര്‍മാര്‍ജനത്തിന് അടച്ച മാലിന്യ ബിന്‍ സജ്ജീകരിക്കണം.

*ലൈസന്‍സ്, രജിസ്‌ട്രേഷന്‍ രേഖകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലുവയിൽ പിതാവിന്റെ കൊടും ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; പൊലീസ് കേസെടുത്തു
തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം