തലശ്ശേരിയിൽ നിന്ന് കാണാതായ എസ്ഐ മംഗലാപുരത്ത്, പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ

Published : Apr 27, 2023, 07:57 PM IST
തലശ്ശേരിയിൽ നിന്ന് കാണാതായ എസ്ഐ മംഗലാപുരത്ത്, പൊലീസ് അന്വേഷണത്തിൽ കണ്ടെത്തൽ

Synopsis

ഏപ്രിൽ 24 മുതൽ ലിനീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു

കണ്ണൂർ : കണ്ണൂരിൽ നിന്നും കാണാതായ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ കോളയാട് സ്വദേശി സി പി ലിനീഷിനെ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ മംഗലാപുരത്ത് നിന്നാണ് ലിനീഷിനെ പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ 24 മുതൽ ലിനീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് പോയതായിരുന്നു ലിനീഷ്. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഇദ്ദേഹം തനിച്ചായിരുന്നു താമസം. വിവരമൊന്നുമില്ലാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചെത്തിയത്.  

'സേഫ് കേരളാ പദ്ധതി പകൽക്കൊള്ള, കള്ളന്മാർക്ക് കവചമൊരുക്കുന്ന സർക്കാർ, പിഴിയുന്നത് പാവങ്ങളെ': ചെന്നിത്തല

 


 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു