ശിവഗിരി തീര്‍ഥാടനം; തിരുവനന്തപുരത്ത് 2 താലുക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Published : Dec 29, 2022, 04:47 PM ISTUpdated : Dec 30, 2022, 11:02 PM IST
ശിവഗിരി തീര്‍ഥാടനം; തിരുവനന്തപുരത്ത് 2 താലുക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Synopsis

മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ല

തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് 2 താലുക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ ഡി എം അനില്‍ ജോസാണ് അവധി ഉത്തരവ് പുറത്തിറക്കിയത്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

അമ്മ പൊതുവേദിയിൽ, രാഹുലിന് എമ്പിടി സ്നേഹം, കവിളിൽ പിടിച്ച് സ്നേഹം പങ്കിട്ട് രാഹുൽ; പിന്നൊരു കലക്കൻ പുഞ്ചിരി!

അതേസമയം തൊണ്ണൂറാം ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെയാണ് തുടക്കമാകുക. നാളെ കേന്ദ്രപ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ശിവഗിരി തീര്‍ത്ഥാടനം  ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതരയ്ക്ക് ശിവഗിരിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷനായിരിക്കും. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, കടകംപള്ളി സുരേന്ദ്രന്‍ എം എൽ എ, കെ ബാബു എം എൽ എ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരിയില്‍ വിദ്യാഭ്യാസ ശാസ്ത്രസാങ്കേതിക സമ്മേളനം, ആരോഗ്യ പരിസ്ഥിതി സമ്മേളനം , കൃഷി കൈത്തൊഴില്‍ സമ്മേളനം തുടങ്ങി നിരവധി പരിപാടികളാണ് നടക്കുക. ജനുവരി ഒന്നുവരെയാണ് തീര്‍ത്ഥാടന മഹാമഹം നടക്കുന്നത്. രണ്ടാംദിനമായ മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയൻ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. മറ്റന്നാൾ രാത്രി 12 ന് മഹാസമാധി സന്നിധിയിൽ പുതുവത്സര പൂജയും സമൂഹ പ്രാര്‍ത്ഥനയുമുണ്ടാകും. വിവിധ ദിവസങ്ങളിലായി കേന്ദ്രമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്ന വിവിധ സെഷനുകളും സംഘടിപ്പിക്കും. മന്ത്രിമാര്‍ക്കൊപ്പം എം എൽ എമാര്‍, ആധ്യാത്മക - സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ വിവിധ ദിവസങ്ങളിലായി ശിവഗിരിയിലെ പരിപാടികളിൽ പങ്കെടുക്കും. 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു