ഡ്യൂട്ടിക്കിടെ ഹോട്ടൽ മുറിയിൽ മദ്യപാനവും കൈക്കൂലി പണം പങ്കിടലും; ഉന്നതനടക്കം ആറ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ

Published : Feb 13, 2025, 07:45 PM ISTUpdated : Feb 13, 2025, 07:46 PM IST
ഡ്യൂട്ടിക്കിടെ ഹോട്ടൽ മുറിയിൽ മദ്യപാനവും കൈക്കൂലി പണം പങ്കിടലും; ഉന്നതനടക്കം ആറ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ

Synopsis

ഡ്യൂട്ടി സമയത്ത് ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേരെ സസ്പെന്‍ഡ് ചെയ്തു. ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു അടക്കമുള്ളവര്‍ക്കാണ് സസ്പെന്‍ഷൻ

തൃശൂര്‍: ഡ്യൂട്ടി സമയത്ത് ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേര്‍ക്കെതിരെ  നടപടി. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറു പേരെയും സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാർമാരായ സി ആർ രജീഷ് , രാജേഷ് കെ ജി,  അക്ബർ പി എം, രാജേഷ് കെ, ജയപ്രകാശ് എം ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ബാറിൽ ഒത്തുകൂടി കൈക്കൂലിപ്പണം പങ്കുവെച്ചുവെന്ന രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവരിൽ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ പ്രതിമാസ യോഗത്തിനുശേഷം തൃശൂർ അശോക ഹോട്ടലിലേക്ക് വന്ന ഡിഐജി അടക്കമുള്ളവര്‍ എത്തുകയായിരുന്നു.

 ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാർമാരായ രാജേഷ് കെജി, രാജേഷ് കെ, ജയപ്രകാശ് എം ആർ, അക്ബർ പി ഒ, രജീഷ് സിആർ എന്നിവർ അശോക ബാർ ഹോട്ടലിൽ നിന്നും പുറത്തേക്ക് വരുന്ന സമയത്താണ് വിജിലൻസ് ഇവിടെയെത്തിയത്. വിജിലൻസ് പരിശോധനയിൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടാത്ത 33050രൂപ അനധികൃതമായി ഇവരിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചിരുന്നോയെന്നറിയാൻ ഇവരെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. വിജിലന്‍സിന്‍റെ മിന്നൽ പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. 
 

ഒന്നും ഓര്‍മയുണ്ടായിരുന്നില്ല, എല്ലാവരും ചേര്‍ത്തുനിര്‍ത്തി; കരുതലിന് നന്ദിയെന്ന് ഉമ തോമസ് എംഎൽഎ

 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു