
തിരുവനന്തപുരം: കടത്തിണ്ണയിൽ കിടന്നുറങ്ങുമ്പോള്‍ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി ഷെഫീക്കാണ് മരിച്ചത്. ഈ മാസം ഏഴിനാണ് കടയ്ക്കാവൂർ സ്വദേശി അക്ബർ ഷാ സുഹൃത്തിൻെറ തലയിൽ ഇഷ്ടിക കൊണ്ട് ഇടിച്ചത്. അക്ബർഷായെ കഴിഞ്ഞ ദിവസം വധശ്രമത്തിന് കൻോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് ഷെഫീക്ക് മരിച്ചത്. അക്ബർഷാക്കെതിരെ കൊലക്കുറ്റം ചുമത്തും. സുഹൃത്തുക്കള്‍ തമ്മില്‍ അടുത്തിടെ തർക്കമുണ്ടായി. ഇതിൻെറ വൈരാഗ്യം നിമിത്തമാണ് ഹെൽമറ്റ് ധരിച്ചെത്തിയ അക്ബർ ഷാ യുവാവിൻെറ തലയിൽ ഇഷ്ടിക കൊണ്ട് ഇടിച്ചത്.
കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ തലയിൽ കല്ലെടുത്തിട്ട് കൊല്ലാൻ ശ്രമം; സുഹൃത്ത് പിടിയിൽ