ഷോപ്പിംഗ് മാളിൽ ഒന്ന് തെന്നി വീണു, പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത് സ്ഥലം സിഐ തന്നെ; പരാതിപ്പെട്ട് യുവാവ്

Published : Apr 10, 2025, 12:14 PM IST
ഷോപ്പിംഗ് മാളിൽ ഒന്ന് തെന്നി വീണു, പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത് സ്ഥലം സിഐ തന്നെ; പരാതിപ്പെട്ട് യുവാവ്

Synopsis

സംഭവത്തിൽ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക്  പരാതി നൽകിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്‍റെ ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്

മലപ്പുറം: ഷോപ്പിംഗ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിഐ മോശമായി പെരുമാറിയതായും പരാതിക്കാർ ആരോപിക്കുന്നു

സംഭവത്തിൽ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക്  പരാതി നൽകിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്‍റെ ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. വളരെ മോശമായാണ് എസ്ഐ ഷൈൻ പെരുമാറിയതെന്നും ആദ്യ ഘട്ടത്തിൽ എഫ്ഐആര്‍ ഇടാൻ പോലും തയാറായില്ലെന്നും പരാതിക്കാരൻ ഉന്നയിക്കുന്നു. എന്നാൽ ആദ്യമേ കേസെടുക്കാം എന്ന് നിർദ്ദേശിച്ചതാണെന്നും, ഷോപ്പിംഗ് മാൾ ഉടമകളിൽ നിന്ന് ഉയർന്ന തുക നഷ്ടപരിഹാരം പ്രതീക്ഷിച്ച് ഇവർ വഴങ്ങിയില്ലെന്നുമാണ് സി ഐ പറയുന്നത്. 

സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും; പരിഭ്രാന്തി വേണ്ട, മോക്ക്ഡ്രിൽ നാളെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അരികിലുണ്ട് ചാമക്കാല'; 1500 ഫ്ലക്സ് ബോർഡുകൾ തയ്യാർ, മണ്ഡലത്തിന്റെ പേരില്ല, സ്വയം സ്ഥാനാർഥിയായി ചാമക്കാലയും
നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ നടന്ന കവർച്ച, പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ