
പാലക്കാട്: കൂറ്റനാട് എടപ്പാൾ റോഡിലെ തുണിക്കടയിൽ പാമ്പ്. തുണികൾ അടുക്കി വെച്ച ഷെൽഫിനിടയിൽ നിന്ന് തല നീട്ടി നോക്കുന്നു. പാമ്പിന്റെ തല കണ്ടതും കടയുടമ പുറത്തേക്കോടി - നാട്ടുകാരോട് കാര്യം പറഞ്ഞു. കൂട്ടത്തിലാരോ പാമ്പുപിടുത്തക്കാരൻ ബൈജു വിളിച്ചു.
അൽപസമയത്തിനകം സർവ സന്നാഹങ്ങളുമായി ബൈജു എത്തി. മൂർഖൻ ആണെന്ന് കൂടി നിന്നവർ കട്ടായം പറഞ്ഞു. ബൈജു അകലെ നിന്നും അടുത്തു നിന്നും തുണിക്കടയിലെ 'കസ്റ്റമറെ' നിരീക്ഷിച്ചു. ആള് മൂർഖനുമല്ല, അണലിയുമല്ല. നമ്മുടെ സ്വന്തം മഞ്ഞ ചേരയെന്ന് ബൈജു ഉറപ്പിച്ചു. പിന്നെ പണി തുടങ്ങി, നിമിഷങ്ങൾക്കകം തുണി സെലക്ട് ചെയ്യൻ എത്തിയ ചേര ബൈജുവിന്റെ കയ്യിൽ.
അതേസമയം, പാലക്കാട്ട് വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീ ട്ടമ്മ മരിച്ചു. സ്കൂൾ പാചക്കാരിയായ പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. മൂര്‍ഖനാണ് കടിച്ചതെന്നാണ് വിവരം. പാമ്പിനെ പിടികൂടാനായില്ല.
പശുവിന് നല്കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന് പഴയ പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിച്ചിരുന്ന സഞ്ചിയില് കൈയിട്ടപ്പോഴാണ് കടിയേറ്റത്. പുഞ്ചപ്പാടം എയുപി സ്കൂളിലാണ് തരവത്ത് ഭാർഗവി പാചകത്തൊഴിലാളിയായി ജോലി ചെയ്യുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കടിയേറ്റ ഉടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഭാർഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കും മുമ്പ് ബോധം നഷ്ടമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാർഗവിക്ക് പാമ്പു കടിയേറ്റത്. 36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാർഗവി. സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ.