15 ലക്ഷത്തിന്‍റെ ബൈക്ക് വാങ്ങിയത് ദിവസങ്ങൾക്ക് മുമ്പ്, പിന്നാലെ കാറിനായി വഴക്ക്; കമ്പിപ്പാരകൊണ്ട് അച്ഛന്‍റെ അടിയേറ്റ 28കാരൻ ഐസിയുവിൽ

Published : Oct 11, 2025, 02:05 AM IST
son-attacks-father

Synopsis

കുറച്ച് ദിവസം മുൻപ് 15 ലക്ഷം വിലയുള്ള ഒരു ആഡംബര ബൈക്ക് അച്ഛൻ വിനയാന്ദൻ മകൻ ഹൃത്വിക്കിന് വാങ്ങി നൽകിയിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങൾ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. 28കാരനായ മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലിസ് കേസെടുത്തു. കുറച്ച് ദിവസം മുൻപ് 15 ലക്ഷം വിലയുള്ള ഒരു ആഡംബര ബൈക്ക് അച്ഛൻ വിനയാന്ദൻ മകൻ ഹൃത്വിക്കിന് വാങ്ങി നൽകിയിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു.

പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടിൽ മകൻ നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഹൃത്വിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഹൃത്വിക്ക്. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍