അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് കുടുംബ സമേതം നാട്ടില്‍ നിന്നും പുറപ്പെട്ട മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു

Published : Mar 09, 2023, 02:53 AM ISTUpdated : Mar 09, 2023, 02:55 AM IST
അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ് കുടുംബ സമേതം നാട്ടില്‍ നിന്നും പുറപ്പെട്ട മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു

Synopsis

യാത്രയ്ക്കിടെ ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് ട്രെയിനിൽ വച്ച്  ശാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ഹരിപ്പാട്: അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു. തമിഴ്നാട്ടില്‍ വച്ച് മരിച്ച അമ്മയെ കാണാന്‍ പോകുന്നതിനിടയിലാണ് മകന്‍ കുഴഞ്ഞ് വീണ് മരിച്ചത്. വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്‍(59  )ആണ് മരിച്ചത്. തൃശൂലം കാഞ്ചിപുരം അമ്മന്‍ നഗറില്‍ താമസിക്കുന്ന അശോകന്‍റെ അമ്മ ശാരദ കഴിഞ്ഞ ദീവസമാണ് മരിച്ചത്. 79കാരിയായ ശാരദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചതിനെ തുടർന്ന് കുടുംബസമേതം ട്രെയിനിൽ സേലത്തേക്ക് പോവുകയായിരുന്നു അശോകന്‍.

യാത്രയ്ക്കിടെ ഹൃദയ വാല്‍വിന് തകരാറുള്ള അശോകന് ട്രെയിനിൽ വച്ച്  ശാസതടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അശോകന് ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ വൈദ്യ പരിശോധനയ്ക്കുള്ള സൌകര്യം ചെയ്ത് നല്‍കിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശോകന്‍റെ മൃതദേഹം സേലത്ത് സംസ്കരിച്ചു. ഭാര്യ: പൊന്നമ്മ. മക്കള്‍ :ഹരീഷ്കുമാര്‍, ഐശ്വര്യ.

ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസ്; മരിച്ചയാളെ തിരിച്ചറിഞ്ഞു

കഴിഞ്ഞ ദിവസം മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചിരുന്നു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. വി ഐ പി കോളനിക്കടവിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. അയൽവാസികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ ഫിദ ഫാത്തിമ ഒഴുക്കിൽ പെടുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നവരായിരുന്നു ഇരുവരും. 

റെയിൽവേ ട്രാക്കിൽ കാൽ വഴുതി വീണു, വയോധികനെ രക്ഷപ്പെടുത്തിയത് സാഹസികമായി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി
പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി