
പാതിരാത്രിയില്‍ വീടിന് തീയിട്ട് മകന്‍ പ്രാണനും കൊണ്ടോടി അച്ഛനും അമ്മയും. കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്‍ സഞ്ജു മദ്യ ലഹരിയില്‍ വീടിന് തീയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
രാത്രി വൈകി മദ്യപിച്ച് വീട്ടിലെത്തിയ സഞ്ജു തുണി ഉപയോഗിച്ചാണ് വീടിന് തീയിട്ടത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഷാജി ഭാര്യയെയും കൂട്ടി പുറത്തേക്ക് ഓടി. ഇവരുടെ വീടിന്‍റെ അകം തീ പിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അയല്‍വാസികളും അഗ്നശമന സേനയും കൃത്യസമയത്ത് നടത്തിയ ഇടപെടല്‍ സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
വില്ലേജ് ഓഫീസില്‍ മദ്യ ലഹരിയിൽ ഉദ്യോഗസ്ഥനും ഇടനിലക്കാരനും; കൈയോടെ പിടികുടി നാട്ടുകാര്‍
മൂന്നാര്‍ വട്ടവട വില്ലേജ് ഓഫീസില്‍ മദ്യ ലഹരിയിലായിരുന്ന ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും നാട്ടുകാര്‍ കൈയോടെ പിടികുടി. വട്ടവട വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് റെജിഷ് ആണ് മദ്യപിച്ച് ഓഫീസില്‍ അബോധാവസ്ഥയിലായിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. വില്ലേജ് ഓഫീസില്‍ കരം അടയ്ക്കാന്‍ എത്തിയ ആളാണ് മദ്യലഹരിയില്‍ ഓഫീസറെ കണ്ടത്. തുടര്‍ന്ന് സമീപത്തുള്ള നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഓഫീസിന് പുറത്ത് മദ്യകുപ്പി കണ്ടെത്തി. വില്ലേജ് ഓഫീസര്‍ അവധിയായിരുന്നതിനാല്‍ റെജിഷ് മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.
കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ കൊന്നു; അച്ഛനും പരിക്ക്
കോട്ടയം തിരുവാതുക്കലിൽ മദ്യ ലഹരിയിലായിരുന്ന മകൻ അമ്മയെ വെട്ടിക്കൊന്നു. തിരുവാതുക്കൽ സ്വദേശി സുജാതയാണ് (70) മരിച്ചത്. അക്രമം തടയാൻ ചെന്ന അച്ഛനും പരിക്കുണ്ട്. മകൻ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിൽ ഡോക്ടറോടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ ഡോക്ടർ ഓടിച്ച വാഹനം ഇടിച്ചു. യൂബർ ഭക്ഷണ വിതരണകാരനായ യുവാവിന് പരിക്കേറ്റു. രാത്രി പത്തരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ആയിരുന്നു അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിർത്താതെ പോയ കാർ പനവിളയിൽ വെച്ച് നാട്ടുകാർ തടഞ്ഞു. അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഡോക്ടർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam