ഭാര്യയെയും മകളെയും തട്ടിക്കൊണ്ട് പോയെന്ന് സംശയം, കടവരാന്തയിൽ കിടന്നയാളെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി അറസ്റ്റിൽ

Published : Sep 14, 2025, 05:11 PM IST
 kidnapping and stab case

Synopsis

കടവരാന്തയിൽ ഉറങ്ങുകയായിരുന്ന ലക്ഷ്മണനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെട്ടിവേൽ എന്നയാൾ അറസ്റ്റിലായി. ഭാര്യയെയും മകളെയും ലക്ഷ്മണൻ കടത്തിക്കൊണ്ടുപോയെന്ന സംശയത്തിലാണ് ആക്രമണം നടത്തിയത്.

തിരുവനന്തപുരം: കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വ ദേശി പിടിയിൽ. തിരുനെൽവേലി സ്വദേശി വെട്ടിവേലിനെയാണ് (32) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. മധുര സ്വദേശി ലക്ഷ്മണനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. വെട്ടിവേലിന്റെ ഭാര്യയെയും മകളെയും ലക്ഷ്മണൻ കടത്തിക്കൊണ്ടുപോയെന്ന സംശയത്താൽ ആണ് അക്രമമെന്ന് പൊലീസ് പറയുന്നു. വെട്ടിവേൽ കുറച്ചുനാളായി ഇയാളെ അന്വേഷിച്ച് നടക്കുകയായിരുന്നു. ലക്ഷ്മണൻ പരവൻകുന്ന് ഭാഗത്തെ കടവരാന്തയിൽ കിടന്ന് ഉറങ്ങുന്നതായി വെറ്റിവേൽ കണ്ടെത്തി. തന്റെ ഭാര്യയും മകളും എവിടെയാണെന്ന് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്ന് ലക്ഷ്മണൻ മറുപടി നൽകി. ഇതോടെ ബിയർക്കുപ്പി തലയിലടിച്ച് പൊട്ടിച്ച ശേഷം നെഞ്ചിൽ കുത്താൻ ശ്രമിച്ചു. പരിക്കേറ്റ് സംഭവസ്ഥലത്ത് നിന്നും ഓടിയ ലക്ഷ്മണനെ വീണ്ടും പിൻതുടർന്ന് ഓടിച്ച് കമ്പ് കൊണ്ട് മർദ്ദിക്കുകയായിരുന്നു. ലക്ഷ്മണൻ നൽകിയ പരാതിയെ തുടർന്ന് പൂന്തുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. 

 

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ