മലപ്പുറം കൊണ്ടോട്ടിയിൽ തെരുവ് നായ ആക്രമണം; 16 പേരെ കടിച്ച തെരുവുനായയെ പിടികൂടി

Published : Jan 07, 2023, 12:46 AM ISTUpdated : Jan 07, 2023, 12:47 AM IST
 മലപ്പുറം കൊണ്ടോട്ടിയിൽ തെരുവ് നായ ആക്രമണം;  16 പേരെ കടിച്ച തെരുവുനായയെ പിടികൂടി

Synopsis

വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേലങ്ങാടി ഹൈസ്‌കൂൾ ഭാഗം തയ്യിൽ, മൈലാടി ഭാഗങ്ങളിൽ തെരുവുനായ പതിനാറോളം പേരെ കടിച്ചത്.   

മലപ്പുറം: കൊണ്ടോട്ടിയെ വിറപ്പിച്ച തെരുവുനായയെ നാട്ടുകാർ പിടികൂടി അധികൃതരെ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേലങ്ങാടി ഹൈസ്‌കൂൾ ഭാഗം തയ്യിൽ, മൈലാടി ഭാഗങ്ങളിൽ തെരുവുനായ പതിനാറോളം പേരെ കടിച്ചത്. 

ഹൈസ്‌കൂൾ ഭാഗത്ത് ആടമ്പുലാൻ മുജീബിന്റെ മൂന്ന് വയസ്സായ കുട്ടിയെ നായ കടിച്ചു. മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ തന്നെ കോർട്ടേഴ്‌സിൽ താമസിക്കുന്ന മൂന്ന് അതിഥി തൊഴിലാളികൾക്ക് കടിയേറ്റു. തയ്യിൽ ഭാഗത്ത് വീട്ടുപറമ്പിൽ നിൽക്കുകയായിരുന്നു സ്ത്രീയ്ക്ക് കടിയേറ്റു. ഇവരുടെ വസ്ത്രത്തിൽ കടിയേറ്റതിനാൽ ശരീരത്തിലേക്ക് കടിയേറ്റിട്ടില്ല. തയ്യിൽ മൈലാടി ഭാഗത്ത് വേറെയും തെരുവുനായ്ക്കൾ നാട്ടുകാരെ കടിച്ചിട്ടുണ്ട്. പിടികൂടിയ നായയെ 14 ദിവസം നിരീക്ഷണത്തിൽ വെക്കാൻ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും നാട്ടുകാരോട് നിർദ്ദേശിച്ചെങ്കിലും തങ്ങൾക്കാവില്ലെന്ന് ഇവർ പറഞ്ഞു. അവസാനം നഗരസഭാ അധികൃതർ പ്രത്യേക കൂടുകൊണ്ടുവന്ന് നായ നിരീക്ഷണത്തിൽ വെക്കാൻ കൊണ്ടുപോയി. 

മുഖത്ത് കടിയേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ആഴത്തിലുള്ള മുറിവായതിനാൽ മരുന്ന് വെച്ച് കെട്ടാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കടിയേറ്റ മുഴുവൻ പേരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Read Also: മച്ചാട് വനമേഖലയിൽ വനം കൊള്ളക്കാര്‍ മുറിച്ചത് 22 ചന്ദനമരങ്ങൾ, മിക്കതും ഉപേക്ഷിപ്പെട്ട നിലയിൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്