Stray dog attack : കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം, നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

Published : Dec 16, 2021, 08:55 AM IST
Stray dog attack : കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം, നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

Synopsis

പൊതു ജനങ്ങളുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ   ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ് ആണ് ആവശ്യപ്പെട്ടത്. പൊതു ജനങ്ങളുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു. അഭിഭാഷകനായ ആർ. ഷംസുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.   
 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു