കോടതിയിലും രക്ഷയില്ല; അമ്മയോടൊപ്പമെത്തിയ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചു

Published : Aug 09, 2018, 12:49 AM ISTUpdated : Aug 09, 2018, 12:50 AM IST
കോടതിയിലും രക്ഷയില്ല; അമ്മയോടൊപ്പമെത്തിയ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചു

Synopsis

പരിക്കേറ്റ കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.

കായംകുളം: അമ്മയോടൊപ്പം കോടതിയിലെത്തിയ അഞ്ച് വയസുകാരനെ കൂട്ടത്തോടെയെത്തിയ തെരുവു നായകള്‍ കടിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കെങ്കേമത്തില്‍ ദിലീപ്, ഷിനു ദമ്പതികളുടെ മകന്‍ ദേവാനന്ദിനാണ് നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ കോടതി പരിസരത്ത് വെച്ചാണ്  സംഭവം. പരിക്കേറ്റ കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.

അനസ്‌തേഷ്യയ്ക്ക് ആവശ്യമായ മരുന്നും വാക്‌സിനും ഇല്ലാത്തതിനാല്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലേയ്ക്ക് കുട്ടിയെ കൊണ്ടുപോകാന്‍ പറഞ്ഞ് ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞു. പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടി അവിടെ ചികിത്സയിലാണ്. കായംകുളം കോടതിയില്‍ ഷിനുവിന്‍റെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെത്തിയത്. കായംകുളം കോടതി പരിസരം തെരുവ് പട്ടികളുടെ വിഹാര കേന്ദ്രമാണെന്നുള്ള ആക്ഷേപം ഏറെനാളായുള്ളതാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം