ആലപ്പുഴയില്‍ വഴിത്തര്‍ക്കം; മരക്കഷ്ണം കൊണ്ട് തലയ്ക്കടി, തമ്മില്‍ തല്ലുന്ന വീഡിയോ പുറത്ത്

Published : Jul 28, 2020, 11:17 AM ISTUpdated : Jul 28, 2020, 02:28 PM IST
ആലപ്പുഴയില്‍ വഴിത്തര്‍ക്കം; മരക്കഷ്ണം കൊണ്ട് തലയ്ക്കടി, തമ്മില്‍ തല്ലുന്ന വീഡിയോ പുറത്ത്

Synopsis

തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

ആലപ്പുഴ: ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര, പൂജ എന്നിർവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഞായറാഴ്ച നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

"

നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ആറാട്ടുപുഴയിൽ നിന്നുള്ളതാണ്. കഴിഞ്ഞ ദിവസമാണ്, വഴിയെ തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചത്.

ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ മതിൽ കെട്ടി അടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ്   രേഖയ്ക്കും, മക്കളായ ആതിര, പൂജ എന്നിവർക്കും മർദ്ദനമേറ്റത്. പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.

അഞ്ച് വീട്ടുകാർക്ക് ഒരു വഴി മാത്രമാണുള്ളത്. ഏറെ നാളായി വഴിയെചൊല്ലി തർക്കവും കോടതിയിൽ കേസുമുണ്ടെന്ന് പൊലീസ് പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തി അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓട്ടോയിൽ നടന്ന് വിൽപ്പന, പിടികൂടിയത് സഹോദരങ്ങളടക്കം നാലുപേരെ, 21.37 ​ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തു
മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു