
ആലപ്പുഴ: സൈക്കിള്‍ വാങ്ങാനായി സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് വിദ്യാര്‍ത്ഥിനി. നീര്‍ക്കുന്നം അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അഫ്രാ ഫാത്തിമയാണ് തന്റെ കുഞ്ഞു സമ്പാദ്യം പണപ്പെട്ടിയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
മറ്റുള്ളവര്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് തനിക്കും സംഭാവന നല്‍കണമെന്ന് ആഗ്രഹം ഉണ്ടായതെന്ന് അഫ്രാ ഫാത്തിമ പറഞ്ഞു. കളക്ട്രേറ്റിലെത്തിയ അഫ്ര, കളക്ടര്‍ എം അഞ്ജനയ്ക്കാണ് പണപ്പെട്ടി കൈമാറിയത്. തകഴി കുന്നുമ്മല്‍ സ്വദേശി അമ്പാട് വീട്ടില്‍ അഷ്‌റഫ് - ഖദീജ ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.
Read Also: ആ നിറഞ്ഞ സ്നേഹത്തിന് സമ്മാനവുമായി ഇഷയെ കാണാന്‍ പൊലീസെത്തി
ഉണ്ണിയപ്പം വിറ്റുകിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക്; സരോജിനി സന്തോഷവതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam