വളാഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാവും പകലും ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്ന പൊലീസുകാരെ അഭിനന്ദിച്ച് കത്തെഴുതിയ രണ്ടാം ക്ലാസുകാരിക്ക് സമ്മാനവുമായി പൊലീസെത്തി. ഇഷ മെഹ്‌റിൻ നാലകത്താണ് കത്തെഴുതിയത്. കത്ത് കിട്ടിയ ഉടനെ വളാഞ്ചേരി പൊലീസ് എസ്എച്ച്ഒ എം കെ ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം കത്തയച്ച വിദ്യാർത്ഥിനിയെ അഭിനന്ദിക്കാൻ വീട്ടിലെത്തുകയായിരുന്നു.

വിദ്യാർത്ഥിനിയെ സ്റ്റേഷനിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ സ്റ്റേഷനിലേക്ക് ക്ഷണിക്കാനും പൊലീസ് മറന്നില്ല. തപാൽ വകുപ്പ് നടപ്പിലാക്കിയ കൊവിഡിനെ പ്രതിരോധിക്കുന്ന പോരാളികൾക്ക് കത്തെഴുതൂ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇഷ വളാഞ്ചേരി പൊലീസിന് കത്തെഴുതിയത്.

യാത്രാനിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും; കേരളത്തിലേക്കുള്ള പാസുകൾക്ക് നിയന്ത്രണം

'ബോയ്സ് ലോക്കർ റൂമി'ലെ ഒരു പ്രൊഫൈൽ പെൺകുട്ടിയുടേത്; ഞെട്ടിക്കുന്ന കണ്ടെത്തൽ

വീട്ടുമുറ്റത്ത് കിടന്ന കാറിന്‍റെ ചില്ല് വലിയ പാറക്കല്ല് ഉപയോഗിച്ച് തകർത്തു

പ്രസിദ്ധ മിമിക്രി ആർട്ടിസ്റ്റും നടനുമായ ജയേഷ് കൊടകര അന്തരിച്ചു

ഉണ്ണിയപ്പം വിറ്റുകിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക്; സരോജിനി സന്തോഷവതി