എടത്വാ: വീടുകള്‍തോറും ഉണ്ണിയപ്പം വിറ്റുനടന്ന വീട്ടമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തലവടി കളങ്ങര വിഴാപ്പുറത്ത് സരോജിനിയാണ് ഉണ്ണിയപ്പം വിറ്റുകിട്ടിയ 1090 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. തലവടി വില്ലേജ് ഓഫീസില്‍ തുക കൈമാറാന്‍ തയ്യാറായതോടെ റവന്യു ഉദ്യോഗസ്ഥര്‍ സരോജിനിക്ക് സ്വീകരണം ഒരുക്കിയിരുന്നു. 

Read more: ലോക്ക് ഡൗണ്‍: തേൻ സംഭരിക്കാനും പരിപാലിക്കാനും വഴിയില്ല, തേനീച്ച കർഷകരുടെ ജീവിതം തകർച്ചയിൽ

ഉണ്ണിയപ്പം ഉണ്ടാക്കി പ്രദേശങ്ങളിലെ വീടുകളില്‍ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് സരോജിനി ദൈന്യംദിന ചെലവുകള്‍ നടത്തിവന്നിരുന്നത്. ഇതില്‍നിന്ന് മിച്ചംപിടിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. വില്ലേജ് ഓഫീസര്‍ എം മിനി തുക ഏറ്റുവാങ്ങി. 

Read more: കൂടുകളും ക്യാമറ നിരീക്ഷണവും, കുങ്കിയാനയും വിദഗ്ധസംഘവുമെത്തി; തണ്ണിത്തോട്ടെ കടുവയെ പിടിക്കാൻ വനംവകുപ്പ്