
മലപ്പുറം: മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ വിദ്യാർത്ഥിയെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നജാത്ത് ഇസ്ലാമിക് സെന്ററിലെ വിദ്യാർഥിയായ മാവൂർ സ്വദേശി നാദിർ ആണ് മരിച്ചത്. ഹോസ്റ്റലിനു സമീപത്തെ കിണറിൽ ആണ് നാദിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനായി പോകുന്നതിനിടെ രാത്രി അബദ്ധത്തിൽ കിണറിൽ വീണത് ആകാമെന്ന് സംശയം.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മീഞ്ചന്തയില്‍ നിന്നും അഗ്നശമന രക്ഷാ സേന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്.
അതിനിടെ സംസ്ഥാന കായിക മേളക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരിച്ചില്ല ഒടിഞ്ഞ് വീണ് ഒരു വിദ്യാർത്ഥിക്ക് പരിക്ക് പറ്റി. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെ പിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ വിദഗ്ധ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. പരിക്ക് നിസാരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദർശിച്ച് മന്ത്രി വ്യക്തമാക്കി. രാവിലെ 9.50 ഓടെയായിരുന്നു അപകടം. അഗ്നിരക്ഷാ സേനയെത്തി ചില്ലകൾ മുറിച്ച് മാറ്റി.
Read More : മാവേലിക്കരയില്‍ ഒന്‍പത് മാസം ഗര്‍ഭിണി കിണറ്റില്‍ മരിച്ചനിലയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam