സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം.

ആലപ്പുഴ: മാവേലിക്കരയിൽ പൂർണ്ണ ഗർഭിണിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാവേലിക്കര വെട്ടിയാർ സ്വദേശി സ്വപ്‍നയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് മാസം ഗർഭിണിയായിരുന്നു. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്ന സ്വപ്ന ബന്ധുവിനൊപ്പമായിരുന്നു താമസം. ഭർത്താവ് സുമേഷ് സൈനികനാണ്.