'ക്ലാസിൽ വെച്ച് വസ്ത്രം ഊരി, വീഡിയോ എടുത്ത് പ്രചരിപ്പിച്ചു'; വിദ്യാർത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി

Published : Jan 17, 2025, 10:01 AM ISTUpdated : Jan 17, 2025, 12:00 PM IST
'ക്ലാസിൽ വെച്ച് വസ്ത്രം ഊരി, വീഡിയോ എടുത്ത് പ്രചരിപ്പിച്ചു'; വിദ്യാർത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ചതായി പരാതി

Synopsis

കോട്ടയം പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

കോട്ടയം:കോട്ടയം പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു. എതിര്‍ക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണ വിദ്യാര്‍ത്ഥിയെ സഹപാഠികളായ പിടിച്ചുവെച്ച് ഉപദ്രവിക്കുകയായിരുന്നു. സ്കൂളിലെ ഏഴു വിദ്യാർത്ഥികള്‍ ചേര്‍ന്നാണ് സഹപാഠിയായ വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്.വിദ്യാർത്ഥികൾക്ക് എതിരെ അക്രമത്തിനു ഇരയായ വിദ്യാർത്ഥി സ്കൂളിലും പരാതി നൽകിയിട്ടുണ്ട്.

റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്

കോട്ടയം പാലായില്‍ വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

സര്‍ക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്, വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം; നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു