തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

Published : Aug 21, 2026, 10:49 AM IST
Ksrtc bus

Synopsis

കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരമല്ല.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ ബസ്സിൽ വലിയ തിരക്ക് ഉണ്ടായിരുന്നു. മുന്നിലത്തെ വാതിലിൽ കൂടി ബസിനുള്ളിൽ പ്രവേശിച്ച വിദ്യാർത്ഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് വീണിരുന്നില്ല. ബസ് മുന്നോട്ട് എടുത്തപ്പോൾ വാതിൽ തുറന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. ബസ്സിലുള്ളവർ ബഹളം വെച്ചപ്പോൾ ഉടൻ ബസ് നിർത്തി വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്കിൽ വീട്ടിലേക്ക് പോകവേ കാറിൽ പിന്തുടർന്നു, പത്തനംതിട്ടയിൽ 48 കാരനെ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു
മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു, തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50 പവൻ