
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്‌നേഹ(14) എന്നിവരാണ് മരിച്ചത്. മുക്കം മാമ്പറ്റ ബൈപ്പാസില്‍ കുറ്റിപ്പാല പുറ്റാട് റോഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു അപകടം. സഹോദരന്മാരുടെ മക്കളാണ് അനന്തുവും സ്‌നേഹയും.
മുക്കത്ത് നിന്നും പുസ്തകങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന അനന്ദുവും സ്‌നേഹയും സഞ്ചരിച്ച ബൈക്കില്‍ എതിരെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഇരുവരുടേയും ദേഹത്തിലൂടെ ടിപ്പര്‍ കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചു. മുക്കം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ നീക്കം ചെയ്തത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam