കൂട്ടുകാരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

Published : Jun 18, 2022, 07:54 PM IST
കൂട്ടുകാരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട്  മരിച്ചു

Synopsis

ഉച്ചയോടെ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.  കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടൻ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കോഴിക്കോട്: പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്. പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം. 

ഇന്ന് ഉച്ചയോടെ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.  കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടൻ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റയാനൊപ്പം പുഴയില്‍ മുങ്ങിയ കുട്ടി അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടിരുന്നു. റയാന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. റയാൻ മുഹമ്മദിൻ്റെ മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിൻ അലി, റസ്ബിൻ അലി.

Read More : കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോഴിക്കോട് നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് പതിനാറു വയസുകാരനും ഇന്ന് മരിച്ചിരുന്നു. വടകര കുരിക്കിലാട് സ്വദേശിയായ ഷാനിഫ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം. 

Read More : സുഹൃത്തുമൊത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ പെയ്ന്‍റിംഗ് തൊഴിലാളി മുങ്ങി മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടകംപള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, മാനനഷ്ടക്കേസിൽ സതീശന്റെ മറുപടി കോടതിയിൽ, ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പോര് മുറുകുന്നു
'അടുപ്പക്കാർക്കായി ഭരണം തീരും മുൻപ് പുതിയ പട്ടിക', പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍