മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 23 വ‌‌ർഷത്തിനു ശേഷം മോഷണ ശ്രമത്തിനിടയിൽത്തന്നെ പിടിയിൽ!

Published : Mar 12, 2025, 12:37 AM IST
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 23 വ‌‌ർഷത്തിനു ശേഷം മോഷണ ശ്രമത്തിനിടയിൽത്തന്നെ പിടിയിൽ!

Synopsis

രാമനാട്ടുകരയിലെ കടയില്‍ നിന്ന് മോഷണ ശ്രമത്തിനിടയിലാണ് സലീമിനെ പൊലീസ് പിടികൂടിയത്.

കോഴിക്കോട്: കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങി നടക്കുകയായിരുന്ന മോഷണക്കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍. പുല്‍പ്പള്ളി വേലിയമ്പം ചാമപറമ്പില്‍ സലീമി(50)നെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയില്‍ നിന്ന് മോഷണ ശ്രമത്തിനിടയിലാണ് സലീമിനെ പൊലീസ് പിടികൂടിയത്.

ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശാന്തനു, ഷിംന, യശ്വന്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; ​ഗർഭിണിയായ യുവതി പ്രസവിച്ചു, വിവാഹിതനായ പ്രതി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിക്കുന്നതിനിടെ കുട്ടിയുടെ കാല് വീടിന്റെ കോൺക്രീറ്റ് ​പില്ലറിനിടയിൽ കുടുങ്ങി, മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു, ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന
തൃശ്ശൂരും കണ്ണൂരും തെരുവുനായ ആക്രമണം; പാലക്കാട് 4 വയസുകാരനും കണ്ണൂരിൽ 3 കുട്ടികൾക്കും കടിയേറ്റു