സോപ്പ്, നട്സ്, സെവനപ്പ്, ബോഡി സ്പ്രേ; എന്തിന് സിസിടിവി ഡിവിആര്‍ വരെ അടിച്ചുമാറ്റി, ആലപ്പുഴയിൽ അറസ്റ്റ്

Published : Apr 23, 2023, 10:41 PM IST
സോപ്പ്, നട്സ്, സെവനപ്പ്, ബോഡി സ്പ്രേ; എന്തിന് സിസിടിവി ഡിവിആര്‍ വരെ അടിച്ചുമാറ്റി,  ആലപ്പുഴയിൽ അറസ്റ്റ്

Synopsis

കലവൂര്‍ റെയല്‍വേ ക്രോസിന് സമീപമുള്ള കടകളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

ആലപ്പുഴ: കലവൂര്‍ റെയല്‍വേ ക്രോസിന് സമീപമുള്ള കടകളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍.
മാരാരിക്കുളം തെക്ക്പഞ്ചായത്ത് പൊഴിക്കടവിൽ അനന്തകൃഷ്ണൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പുത്തൻപുരയ്ക്കൽവീട്ടിൽ അനിൽ ആന്റണി (20), മാരാരിക്കുളം തെക്ക്പഞ്ചായത്ത് പുത്തൻപുരയ്ക്കൽവീട്ടിൽ, മാഹിൻ (19) മാരാരിക്കുളം തെക്ക്പഞ്ചായത്ത് പൂന്ത്രശ്ശേരിൽവീട്ടിൽ വർഗ്ഗീസ് അിഖിൽ എന്നിവരാണ് പൊലീസ് പിടിയിലായത്. 

കഴിഞ്ഞ 17ന് രാത്രിയിൽ കലവൂർ റെയിൽവേ ക്രോസ്സിന് സമീപമുള്ള സ്റ്റേഷനറി കടയുടേയും, റസ്റ്റോറന്റിന്റേയും പുറക് വശത്തെ വാതിലിന്റെ പൂട്ട്തകർത്ത് സിഗരറ്റ്, സോപ്പ്, നട്സ്, സെവൻ അപ്പ്, ബോഡി  സ്പ്രേ മുതലായ സാധനങ്ങളും, സിസിടിവി ക്യാമറയുടെ ഡി വി ആറും, റെസ്റ്റോറന്റിൽ നിന്നും നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കവർച്ച ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. 

മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി സി. സി. ടി. വി ദൃശ്യങ്ങൾ പരിശോധിച്ചും, രാത്രിയിൽ സംശയകരമായി സഞ്ചരിക്കുന്നവരെ നിരീക്ഷിച്ചാണ് ഈ കേസ്സിലെ എല്ലാപ്രതികളേയും പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്റ് ചെയ്തു.

Read more: പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പണംകവർന്ന കേസ്: മീശ വിനീതിനെയും കൂട്ടാളിയെയും എത്തിച്ച് തെളിവെടുത്തു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിനിട്ടുകളോളം സൈറൺ നീട്ടി മുഴക്കിയുണ്ടായിട്ടും കാര്യമുണ്ടായില്ല, കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കുടുങ്ങി
പേരാമ്പ്രയിൽ 10-ാം ക്ലാസുകാരിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവ്