എംജി സർവ്വകലാശാല വൈസ് ചാൻസിലർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ

Published : Nov 21, 2026, 02:33 PM IST
M G university

Synopsis

കഴിഞ്ഞദിവസം പരീക്ഷ ഭവനിൽ വൈസ് ചാൻസിലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ എടുത്തു കൊണ്ടുപോയെന്ന് പരാതി

കോട്ടയം: കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. സർവ്വകലാശാല ചാൻസിലർ ഗവർണർ ഓംപ്രകാശ് മാഥൂരിനാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പരാതി നൽകിയത്. കഴിഞ്ഞദിവസം പരീക്ഷ ഭവനിൽ വൈസ് ചാൻസിലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ എടുത്തു കൊണ്ടുപോകുകയും ചെയ്തു എന്നാണ് പരാതി. സാധാരണഗതിയിൽ കൗണ്ടർ ഫോയിലിന്റെ കോപ്പികളാണ് എടുക്കാറുള്ളതെങ്കിൽ വി.സി ഒറിജിനൽ കൊണ്ടുപോയെന്നാണ് ആരോപണം. സർവകലാശാല ആക്റ്റിനും, പരീക്ഷ മാനുവലിനും വിരുദ്ധമായ നടപടിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം വിസിയുടെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ സിൻഡിക്കേറ്റ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി തുറന്ന പോരിലേക്ക് സിൻഡിക്കേറ്റ് കടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് സമയോചിത ഇടപെടൽ
മിഠായി അല്ല, ശ്വാസകോശത്തിൽ കുടുങ്ങിയത് അമരക്കായക്കുരു; തൃശ്ശൂരിൽ ഒന്നരവയസ്സുകാരന് ദാരുണാന്ത്യം