തിരക്ക് മുതലാക്കി, ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

By Web TeamFirst Published Apr 16, 2024, 2:51 AM IST
Highlights

അഞ്ചംഗ കവര്‍ച്ച സംഘത്തിലെ മൂന്ന് പേരാണ് മേട വിഷു ഉത്സവ ദിവസത്തില്‍ കവര്‍ച്ചയ്ക്കായി കുളത്തുപ്പുഴയില്‍ എത്തിയത്. തിരക്കിനിടയില്‍ പാര്‍വതിയും ദീപയും ചേര്‍ന്ന് മാല പൊട്ടിച്ചു.

കൊല്ലം: കൊല്ലം കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. പാലക്കാട്, തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. തിരുനല്‍വേലി കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനികളും നിരവധി കവര്‍ച്ച കേസിലെ പ്രതികളുമായ പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശിനി ദീപയും തമിഴനാട് സ്വദേശിനി പാര്‍വതിയുമാണ് അറസ്റ്റിലായത്. അരിപ്പ സ്വദേശി ജയയുടെ മൂന്ന് പവൻ്റെ സ്വര്‍ണ്ണ മാലയാണ് കവർന്ന കേസിലാണ് അറസ്റ്റ്.  അഞ്ചംഗ കവര്‍ച്ച സംഘത്തിലെ മൂന്ന് പേരാണ് മേട വിഷു ഉത്സവ ദിവസത്തില്‍ കവര്‍ച്ചയ്ക്കായി കുളത്തുപ്പുഴയില്‍ എത്തിയത്. തിരക്കിനിടയില്‍ പാര്‍വതിയും ദീപയും ചേര്‍ന്ന് മാല പൊട്ടിച്ചു.

സംഘത്തിൽപ്പെട്ട കലയമ്മാളിന് മാല ഏല്‍പ്പിച്ചു. ഇവർ മാലയുമായി രക്ഷപ്പെട്ടു. ദീപയേയും പാര്‍വതിയേയും നാട്ടുകാർ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മോഷണ സംഘത്തിൽപ്പെട്ട മൂന്നു പേരുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. കൊല്ലം ജില്ലയില്‍ എട്ടു വര്‍ഷമായി കവര്‍ച്ച നടത്തുന്നവരാണ് പ്രതികൾ. കോടതിയിലെത്തുമ്പോൾ സ്വര്‍ണ്ണം തിരികെ നല്‍കി തടിയൂരുകയാണ് പതിവ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കുട്ടിയുടെ കഴുത്തിൽ ക്യൂ ആർ കോഡുള്ള ഒരു ലോക്കറ്റ്; പൊലീസ് സ്കാൻ ചെയ്തു, വിനായകിന് കുടുംബത്തെ തിരികെ കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

tags
click me!