23 കാരൻ ഭരത്, താമസം പരവൂരിലെ സുനാമി ഫ്ളാറ്റിൽ, ഒന്നും രണ്ടുമല്ല മോഷ്ടിച്ചത് നിരവധി ആടുകളെ! വല വീശി പൊലീസ്, ഒടുവിൽ അറസ്റ്റിൽ

Published : Sep 16, 2025, 06:24 AM IST
youth arrested for stealing goat in kollam

Synopsis

തമിഴ്നാട് സ്വദേശിയായ 23 കാരൻ ഭരത് ആണ് ആട് മോഷണത്തിന് പിടിയിലായത്. നാട്ടിലേക്ക് മുങ്ങിയ ഇയാളെ തപ്പി പൊലീസ് ഇറങ്ങി. ഒടുവിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ തിരുവനന്തപുരത്ത് നിന്നാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്.

പരവൂർ: കൊല്ലം പരവൂരിൽ ആട് മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയും പരവൂരിൽ താമസക്കാരനുമായ ഭരത് ആണ് അറസ്റ്റിലായത്. മോഷ്ടിക്കുന്ന ആടുകളെ ആർക്കാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പരവൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് 23 കാരനായ ഭരത് ആടുകളെ മോഷ്ടിച്ചത്. പൂതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിലെ മോഷണത്തിന് യുവാവിനെതിരെ കേസെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയായ പ്രതി പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിലാണ് താമസം. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു.

പൊലീസ് മൊബൈൽ പ്രതിയുടെ ഫോൺ മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്ന് നാഗർകോവിൽ , കന്യാകുമാരി എന്നിവടങ്ങളിൽ എത്തിയെങ്കിലും തലനാരിഴയ്ക്ക് യുവാവ് രക്ഷപെട്ടു. അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ടവർ ലൊക്കേഷൻ പരിശോധിച്ചു. പ്രതി തിരുവനന്തപുരത്ത് ഉള്ളതായി കണ്ടെത്തി. തുടർന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഭരതിനെ പിടികൂടുകയായിരുന്നു. മോഷ്ടിക്കുന്ന ആടുകളെ ആർക്കാണ് കൈമാറുന്നതെന്ന് കണ്ടെത്താൻ പരവൂർ പൊലീസ് അന്വേഷണം തുടങ്ങി.

വീഡിയോ സ്റ്റോറി കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ