ടാങ്കർ ലോറി ദേഹത്ത് കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി

Published : Oct 10, 2024, 11:39 AM IST
ടാങ്കർ ലോറി ദേഹത്ത് കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി

Synopsis

തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ടോൾ പ്ലാസ കഴിഞ്ഞ് 200 മീറ്റർ ദൂരത്താണ് അപകടം ഉണ്ടായത്. തേൻകുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്.

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് ഒരാൾ മരിച്ചു. തേൻകുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ടോൾ പ്ലാസ കഴിഞ്ഞ് 200 മീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്. ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ ഉണ്ണികൃഷ്ണൻ റോഡിലേക്ക് വീഴുകയും ഈ ലോറിയുടെ ചക്രം ഉണ്ണികൃഷ്ണന്റെ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഉണ്ണികൃഷ്ണൻ മരിച്ചു. നിർത്താതെ പോയ വാഹനം പിന്നീട് നാട്ടുകാർ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് പിടികൂടി. വാഹനത്തെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ