Accident : ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, ഒരു മരണം

Published : Jan 24, 2022, 10:17 PM IST
Accident : ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, ഒരു മരണം

Synopsis

ഇന്ന് വൈകുന്നേരം 5.30 ഓടെ പേരിശേരി-ഓട്ടാഫീസ് റോഡിൽ നെടുവരംകോട് എസ്.എൻ. കോളേജ് ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. 

ആലപ്പുഴ: ആലപ്പുഴയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ബൈക്കോടിച്ചിരുന്ന യുവാവ് മരിച്ചു. പിറകിലിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ അമൃതം വീട്ടിൽ ആരോമൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ പുത്തൻ തറയിൽ വിഷ്ണു വിജയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം 5.30 ഓടെ പേരിശേരി-ഓട്ടാഫീസ് റോഡിൽ നെടുവരംകോട് എസ്.എൻ. കോളേജ് ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ സൂചന ബോർഡിൽ തട്ടിയ ശേഷം മതിലിലിടിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ