ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് കാണാതായ കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Published : Jul 10, 2023, 12:31 PM ISTUpdated : Jul 10, 2023, 12:42 PM IST
ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് കാണാതായ കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Synopsis

ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരാണ് പുറത്തെടുത്തത്.

ആലപ്പുഴ: ​ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി ദീപക്  ആണ് മരിച്ചത്. ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരാണ് പുറത്തെടുത്തത്. ഇന്നലെ രാത്രി ഒമ്പതിനാണ്  യുവാവിനെ കാണാതായതായത്. കോയമ്പത്തൂരിൽ നിന്ന് വിനോദ യാത്രക്കെത്തിയ 9 അംഗ സംഘത്തിൽപ്പെട്ടയാളാണ്. പള്ളാത്തുരുത്തി   ഭാർഗവൻ ബോട്ട് ജെട്ടിക്ക് സമീപം ആയിരുന്നു അപകടം.

ഇന്നലെ, ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കട്ടപ്പന ഫയർഫോഴ്സിൻ്റേയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറത്ത് അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയിൽ ഒഴുക്കിപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദ്ദേഹങ്ങൾ  ഇന്നലെയാണ് കണ്ടെത്തിയത്. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല(55), പേരമകൾ അനുശ്രീ(12)യുടെയും മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. ഇവർ പുഴയിൽ ചാടി എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും രണ്ടര കിലോമീറ്റർ താഴെ മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹങ്ങൾ. 

ഉച്ചക്ക് 12.30 ഓടെ ആദ്യം സുശീലയുടെ മൃതദ്ദേഹമാണ് ലഭിച്ചത്. തുടർന്ന് 2.30ഓടെ അനുശ്രീയുടെ മൃതദേഹവും കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് അഞ്ചംഗ കുടുംബം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല (55), മകൾ കെ.സന്ധ്യ (32), സന്ധ്യയുടെ മക്കളായ കെ.വി.അനുശ്രീ (12), കെ.വി.അനുഷ (12), കെ.വി.അരുൺ (10)എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരിൽ സുശീലയും പേരമകൾ അനുശ്രീ എന്നിവരെ ഒഴുക്കിപ്പെട്ട് കാണാതാവുകയായിരുന്നു. 

 Read More: റോട്ട് വീലറെ കാണിച്ച് അന്യസംസ്ഥാന പൊലീസിനെ പറ്റിച്ചു, കേരള പൊലീസിന് മുന്നില്‍ പണി പാളി; വന്‍ ലഹരിമരുന്ന് വേട്ട

 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു