
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശിയപാത 766 ൽ അടിവാരം ടൗണിൽ 396 ദിവസമായി പണി തീരാതെ കിടക്കുന്ന പാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേ മാർച്ചും ബഹുജന ധർണ്ണയും നടത്തിയാണ് പ്രതിഷേധം. കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന ആവശ്യവും സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹൈവേ മാർച്ചിൽ ഉന്നയിച്ചു.
ധർണ്ണാ സമരം പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ നജുമുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ ഐബി റെജി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ.വിജയൻ, ജൗഹർ അടിവാരം, ജിജോ പുളിക്കൽ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം മുത്തു അബ്ദുൾ സലാം, കെ,മജീദ് ഹാജിമഹല്ല് പ്രസിഡന്റ് , ശശി മാളികവീട്, ഹമീദ് ചേളാരി, ഷിഹാബ് അടിവാരം, അസീസ് പി.കെ എന്നിവർ പ്രസംഗിച്ചു.
വളപ്പിൽ ഷമീർ സ്വാഗതവും, കെ.സി.ഹംസ അധ്യക്ഷത വഹിച്ചു.മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. ബഹുജന മാർച്ചിന് പി.കെ.സുകുമാരൻ, ജിജി മുഹമ്മദ്, വി.കെ. താജു, ജാഫർ ആലുങ്കൽ ,നാസർ കണലാട്, ഷൗക്കത്ത്, സതീഷൻ, സുബൈർ, ബിജു സ്റ്റീഫൻ, ഉസ്മാർ മുസ്ല്യാർ, ബഷീർ പി, സലീം മറ്റത്തിൽ, നവാസ് കണലാട് എന്നിവർ നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam