അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം, അപകടമുണ്ടാക്കിയത് റേസിങ് ബൈക്കെന്ന് നാട്ടുകാർ

Published : Jan 29, 2023, 10:54 AM ISTUpdated : Jan 29, 2023, 11:39 AM IST
അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം, അപകടമുണ്ടാക്കിയത് റേസിങ് ബൈക്കെന്ന് നാട്ടുകാർ

Synopsis

ഫോട്ടോ എടുക്കാനെത്തിയ യുവാവിന്‍റെ ബൈക്ക് ആണ് അപകടത്തിൽ പെട്ടതെന്നാണ് വിശദീകരണം. എന്നാൽ റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ ആരോപിച്ചു

തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്ത്  ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്.ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. 

 

സന്ധ്യ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.രാവിലെ 8മണിയോടെ ആണ് സംഭവം.ബൈക്ക് അമിത വേഗത്തിലായിരുന്നു.സംഭവ സ്ഥലത്ത് തന്നെ സന്ധ്യ മരിച്ചു. ഫോട്ടോ എടുക്കാനെത്തിയ യുവാവിന്‍റെ ബൈക്ക് ആണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ ആരോപിച്ചു. ഈ മേഖലയിൽ മിക്ക ദിവസങ്ങളിലും റേസിങ് ഉണ്ടാകാറുണ്ടെന്നും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും നാട്ടുകർ പറയുന്നു

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം