
തിരുവന്തപുരം : തിരുവനന്തപുരം നഗരത്തിൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. നാട്ടുകാർ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ച പൊലീസുകാരനെയും അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. മഞ്ഞ കളറിലുള്ള ആക്ടീവിലാണ് രണ്ടംഗ സംഘമെത്തിയിരുന്നത്. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ട് പേർ ഇറങ്ങിവരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അടച്ചിട്ട വീടിന്റെ വാതിൽ തുറന്ന് മോഷ്ടാക്കൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ ലാൽ, ഇവരോട് കാര്യം തിരക്കി. ഇതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ ലാൽ സംഘത്തിന്റെ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. ഉടനെ സ്കൂട്ടറിന് പിറകിലിരിക്കുകയായിരുന്നയാൾ ബാഗിൽ നിന്നും തോക്ക് പുറത്തെടുക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് ഇരുവരുമെന്ന് ദൃക്സാക്ഷി അറിയിച്ചു. സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഉടൻ പൊലീസ് സംഘത്തിന് വേണ്ടി നഗരത്തിൽ അലർട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടെ പേരിലാണ് സ്കൂട്ടർ. എന്നാൽ ഇത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് പൊലീസ് കണ്ടെത്തി. ആക്ടീവ ശ്രീകണഠേശ്വരത്ത് വെച്ച് ഒരു പൊലീസുകാരൻ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും കവര്‍ന്ന് മോഷ്ടാക്കള്‍, വടി പിടിച്ച് പൊലീസ്!
രാത്രിയിൽ നഗ്നനായി തലയിൽ തുണിചുറ്റി വീടുകളിലെത്തും, ആളുകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ മോഷണം
മലപ്പുറം: ഒരുമാസത്തിലേറെയായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നഗ്നനായി കവർച്ച നടത്തിയിരുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിയായ അബ്ദുൽ കബീർ എന്ന വാട്ടർ മീറ്റർ കബീറിനെയാണ് (56) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗൂഡല്ലൂർ ബിതർക്കാടാണ് താമസം. കോഴിക്കോട് നിന്ന് കണ്ണൂരിൽ മോഷണം നടത്താനായി എത്തിയപ്പോൾ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗ്നനായി മോഷണം നടത്തുന്നതാണ് രീതി. ആൾതാമസമില്ലാത്തതും പ്രായമായവർ ഒറ്റക്ക് കഴിയുന്ന വീടുകളുമാണ് ഇയാൾ ഉന്നംവെച്ചിരുന്നത്. നഗ്നനായി രാത്രി വീട്ടുമുറ്റത്ത് എത്തിയ മോഷ്ടാവിന്റെ ദൃശ്യം വീടുകളിലെ സി സി ടിവികളിൽ പതിഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam