വീട്ടില്‍ വച്ച് കഞ്ചാവ് വില്‍പ്പന, എട്ട് കിലോയുമായി യുവാവ് പിടിയിൽ

Published : Aug 22, 2022, 02:52 PM ISTUpdated : Aug 22, 2022, 02:57 PM IST
വീട്ടില്‍ വച്ച് കഞ്ചാവ് വില്‍പ്പന, എട്ട് കിലോയുമായി യുവാവ് പിടിയിൽ

Synopsis

പൊലീസ് എത്തിയപ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുകയായിരുന്നു. വഴക്ക് പരിഹരിച്ച പൊലിസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പൊന്നാനി (മലപ്പുറം) : വില്‍പ്പനക്ക് കൊണ്ടുവന്ന എട്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊന്നാനി സ്വദേശിയായ ഹിളര്‍ പള്ളിക്ക് സമീപം താമസിക്കുന്ന കബീറിനെയാണ് (40) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിളര്‍ പള്ളിക്ക് സമീപം പൊലീസ് പരിശോധനക്കെത്തിയിരുന്നു. പൊലീസ് എത്തിയപ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുകയായിരുന്നു.

വഴക്ക് പരിഹരിച്ച പൊലിസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച എട്ടര കിലോ കഞ്ചാവ് കണ്ടെത്തി. കട്ടിലിനടിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് പൊന്നാനി സി ഐ പറഞ്ഞു. വീട്ടിലെ ബെഡ് റൂമില്‍ കട്ടിലിന് താഴെയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തീരദേശങ്ങളില്‍ വ്യാപകമായി കഞ്ചാവ് എത്തിക്കുന്ന കണ്ണികളിലൊരാളാണ് അറസ്റ്റിലായ കബീര്‍. ഇയാള്‍ നേരത്തെ സ്ഥലത്തെ ഗുണ്ടയായിരുന്നു. എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

കഞ്ചാവിന് പകരം പേപ്പർ നൽകിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിൽ

 

കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പകകരം പത്രക്കെട്ട് പൊതിഞ്ഞു നൽകിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ​ഗുരുജി എന്ന ​ഗിരീഷ് കുമാർ, തിരുവല്ല സ്വദേശി ​ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയത്. 2021 മാർച്ചിൽ നടന്ന സംഭവത്തിൽ ​ഗാന്ധി ന​ഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

10 പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കൽ  നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ കഞ്ചാവ് നൽകുന്നതിന് പകരം ഇയാൾ പത്രക്കടലാസ് കൂട്ടിയിട്ട് പൊതിഞ്ഞാണ് കൊടുത്തത്. ഇതേ തുടർന്ന് പ്രകോപിതരായ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. 

Read More : അതിഥി തൊഴിലാളികളെ പിന്തുടർന്ന് എത്തിയത് റഫീഖിന്റെ സിറ്റൌട്ടിൽ, കോഴിക്കോട് രണ്ട് കിലോ കഞ്ചാവ് പിടിച്ചു

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം