സഹോദരങ്ങളായ രണ്ട് യുവാക്കള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം; താങ്ങാനാകാതെ ഒരു ഗ്രാമം

Published : Aug 22, 2022, 02:14 PM IST
സഹോദരങ്ങളായ രണ്ട് യുവാക്കള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം; താങ്ങാനാകാതെ ഒരു ഗ്രാമം

Synopsis

കടകളിലേക്ക് പച്ചക്കറി എത്തിച്ച് നല്‍കുന്ന ബിസിനസാണ് ഇരുവരും ചേര്‍ന്ന് നടത്തിയിരുന്നത്.

മലപ്പുറം: ഇന്നലത്തെ പ്രഭാതം വെട്ടുതോട് ഗ്രാമത്തിന് ഇരുണ്ടതായിരുന്നു. സഹോദരങ്ങളായ രണ്ട് യുവാക്കളുടെ മരണം ഏവരെയും കണ്ണീരിലാഴ്ത്തി.വേങ്ങര വെട്ടുതോട് നെല്ലിപറമ്പ് കാപ്പില്‍ കുഞ്ഞി മുഹമ്മദ്ഹാജിയുടെ മക്കളായ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് സൗദിയിലെ ജിസാനിനടുത്ത ബൈഷില്‍ നടന്ന വാഹനാപകടത്തില്‍ ശനിയാഴ്ച രാത്രി മരണപ്പെട്ടത്.

കടകളിലേക്ക് പച്ചക്കറി എത്തിച്ച് നല്‍കുന്ന ബിസിനസാണ് ഇരുവരും ചേര്‍ന്ന് നടത്തിയിരുന്നത്. കടകളിലെക്ക് സാധനങ്ങള്‍ വിതരണം ചെയ്ത ശേഷം വിതരണത്തിനുള്ള സാധനം പര്‍ച്ചേഴ്‌സ് ചെയ്യാനുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്. പത്ത് വര്‍ഷത്തിലധികമായി  സൗദിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കച്ചവടക്കാര്‍ക്കിടയില്‍ വിശ്വസ്ഥരായിരുന്നു.

റഫീഖ് മൂന്ന് മാസം മുമ്പും ജബ്ബാര്‍ ഒരു വര്‍ഷം മുമ്പുമാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.  ഇരുവരുടെയും വിയോഗം സ്വദേശത്തെന്ന പോലെ പ്രവാസി മലയാളികളെയും ഏറെ ദുഃഖത്തിലാഴ്ത്തി.

സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അസഭ്യം പറഞ്ഞു; സൗദിയില്‍ പ്രവാസി അറസ്റ്റില്‍

കനത്ത മഴ; മിന്നലേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, ഒരാളുടെ മരണം വീട്ടുകാര്‍ നോക്കിനില്‍ക്കെ

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,631 വിദേശികള്‍

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ