രാവിലെ വീട്ടിൽ എത്തിയപ്പോള്‍ പൂട്ട് കുത്തിത്തുറന്ന നിലയിൽ, അലമാര തകര്‍ത്തു; അടച്ചിട്ട വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച് കള്ളന്മാർ

Published : May 31, 2026, 11:45 PM IST
Parassala House Theft

Synopsis

തിരുവനന്തപുരം പാറശാലയിൽ ആളില്ലാതിരുന്ന വീട്ടിൽ കവർച്ച. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. രാവിലെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് വാതിലിൻ്റെ പൂട്ട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. 

തിരുവനന്തപുരം: പാറശാലയിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട് കുത്തിത്തുറന്നാണ് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ എത്തിയപ്പോള്‍ മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്. ഉഷാകുമാരി നല്‍കിയ പരാതിയെ തുടര്‍ന്ന് പാറശാല പൊലീസും ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പാറശാല മേഖലയിൽ മാസങ്ങളായി മോഷണം പതിവാണ്. പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും വരെ മോഷണം നടക്കുന്നുണ്ട്. പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണശ്രമത്തിനിടയിൽ രണ്ട് കള്ളന്മാരെ കഴിഞ്ഞയാഴ്ച നാട്ടുകാർ പിടികൂടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ യുവാവിനെ കുത്തി കൊന്നത് സുഹൃത്തിന്‍റെ മകളെ പ്രണയിച്ചതിന്; പ്രതി കുറ്റം സമ്മതിച്ചു
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീ‍ഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയ പ്രതി പിടിയിൽ